ഐ സി പി എഫ് 46 മത് വാർഷിക ക്യാമ്പ് ഒക്ടോ. 17 മുതൽ 20 വരെ മുട്ടുമണ്ണിൽ
കുമ്പനാട് :ഐ സി പി എഫ് ന്റെ 46 മത് വാർഷിക ക്യാമ്പ് ഒക്ടോബർ 17 ശനി മുതൽ 20 ചൊവ്വ വരെ മുട്ടു മണ്ണിലുള്ള മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ നടക്കും. "One life, One Lord, One Legacy "എന്നതാണ് ക്യാമ്പ് തീം.
പ്രൊഫ. മാത്യു പി. തോമസ്, ഡോ. ഡി. ജോഷ്വ, ഡോ. ജെയിംസ് ജോർജ്, ഇവാ. ജോഷിൻ ജോൺ, ഡോ. റോയ് കുരുവിള, ഡോ. നിസ്സി സക്കറിയ, ഡോ. സിനി ജോയ്‌സ് മാത്യു, ഇവാ. ഉമ്മൻ പി. ക്ലമെൻസൺ എന്നിവർ ക്ലാസുകൾ നയിക്കും. കുഞ്ഞുമോൻ മാത്യൂസ് ന്റെ നേതൃത്വത്തിൽ ഏയ്ഞ്ചലോസ് ഗാനങ്ങൾ ആലപിക്കും.
കെ. ഐ. മാത്യു ക്യാമ്പ് കൺവീനർ ആയും അജി മാർക്കോസ് ക്യാമ്പ് കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു.






