എം.ജി.സി. സ്ലോ വാർഷിക കൺവൻഷൻ സെപ്റ്റം. 19 മുതൽ
വാർത്ത: സുജാസ് റോയ് ചീരൻ
ലണ്ടൻ സ്ലോ: സ്ലോ മലയാളം ഗോസ്പൽ ചർച്ചിൻ്റെ (എം.ജി.സി. സ്ലോ) ആഭിമുഖ്യത്തിൽ 15 -മത് വാർഷികവും കൺവൻഷൻ സെപ്റ്റംബർ 19 (വെള്ളി) മുതൽ 21 (ഞായർ) വരെ ലണ്ടൻ ഹീത്രോ എയർപോർട്ടിന് സമീപം The Westgate School, Cippenham Lane, Slough, SL1 5AH ൽ നടക്കും. പൊതുയോഗങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെയും, ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ 9 വരെയും നടക്കും. പകൽ യോഗങ്ങൾ ദിവസവും രാവിലെ 10.30 മുതൽ ഉച്ചക്ക് 1വരെ നടക്കും. ഞായറാഴ്ച രാവിലെ 9.30 മണി മുതൽ 12.30 വരെ നടക്കുന്ന ആരാധനക്കും പൊതു യോഗങ്ങൾക്കും പാസ്റ്റർ സജി സാമൂവൽ നേതൃത്വം നൽകും. പാസ്റ്റർ ബി. മോനച്ചൻ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സാജൻ ചാക്കോ നേതൃത്വം നൽകുന്ന എംജിസി ക്വയർ ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക് : 03001024471, 07578143347



