ഇരട്ട സഹോദരിമാർക്ക് റാങ്കിൻ്റെ തിളക്കം
കുന്നംകുളം : മഹാത്മഗാന്ധി യൂണിവേഴ്സിറ്റി എംഎ ക്ക് പെന്തെക്കോസ്ത് ഇരട്ട സഹോദരിമാർക്ക് റാങ്കിൻ്റെ തിളക്കം. എംഎ ഗ്രാഫിക് ഡിസൈനിൽ പഴഞ്ഞി സ്വദേശിനി ഗ്ലിൻസി സ്കറിയയാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.
ഇതേ വിഷയത്തിൽ ഇരട്ട സഹോദരിയായ ഗ്ലിബി സ്കറിയ എട്ടാം റാങ്കും നേടി.
പഴഞ്ഞി പുലിക്കോട്ടിൽ പി.വി സ്കറിയാച്ചൻ - ശോഭ ദമ്പതികളുടെ മക്കളാണ്.
കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ് ഇരുവരും.
രണ്ടു പേരും സഭയുടെ യുവജന വിഭാഗത്തിൻ്റെ സജീവ പ്രവർത്തകരാണ്. പരേതനായ പാസ്റ്റർ പിവി ചുമ്മാറിൻ്റെ സഹോദരൻ്റെ കൊച്ചുമക്കളാണ്.
തൃശൂർ സെൻ്റ് മേരീസ് കോളേജ് അസി പ്രെഫസറാണ് ഗ്ലിൻസി .ഗ്ലിബി തൃശൂർ ചിയ്യാരം ചേതന ആർട്സ് കോളേജ് അസി പ്രൊഫസറാണ്.


