സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി ഉടൻ

സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി ഉടൻ

ജെ.ബി.കോശി കമ്മീഷൻ: സംവരണ തീരുമാനം പിന്നീട്; ക്ഷേമ ശുപാർശകൾ ആദ്യം

വിവിധ ക്രിസ്ത്യൻ സംഘടനകളുമായുള്ള ചർച്ച ഫെബ്രുവരി 17ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ശുപാർശകളിൽ സ്പർശിക്കാതെ ക്ഷേമ കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ നീക്കം. സൺഡേ സ്കൂൾ അധ്യാപകർക്ക് ക്ഷേമനിധി, ആരാധനാലയങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾക്കുമുള്ള വൈദ്യുതി നിരക്ക് വാണിജ്യ വിഭാഗത്തിൽ നിന്നും ഗാർഹിക വിഭാഗത്തിലേക്ക് മാറ്റുക, 60 വയസ്സ് കഴിഞ്ഞ വൈദികർക്കു വാർദ്ധക്യ പെൻഷൻ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു സ്കോളർഷിപ്പുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ കൂടുതൽ സീറ്റുകൾ, ന്യൂനപക്ഷ ധനകാര്യ കോപ്പറേഷനു കോട്ടയത്തും ആലപ്പുഴയിലും ബ്രാഞ്ചുകൾ, കന്യാസ്ത്രീ 

മഠങ്ങൾക്കു റേഷൻകാർഡ്, പെൺകുട്ടികളുടെയും വിധവകളുടെയും വിവാഹ ആവശ്യത്തിനു പലിശരഹിത വായ്പ എന്നിവയിലാണ് സർക്കാർ തീരുമാനത്തിൽ എത്തിയിരിക്കുന്നത് എന്നാണ് വിവരം.

 കമ്മീഷൻ 254 ശുപാർശകളും 45 ഉപ സുപാർശകളും സമർപ്പിച്ചതിൽ 220 എണ്ണം നടപ്പാക്കി എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഏതൊക്കെ നടപ്പാക്കി എന്ന് വെളിപ്പെടുത്തണമെന്നാണ് ന്യൂനപക്ഷ സംഘടനകളുടെ ആവശ്യം.