നേപ്പാളിലെ പ്രളയബാധിതർക്ക് ആശ്വാസഹസ്തവുമായി റോക്ക് ഓഫ് ദി നേഷൻസ് ചർച്ച്

Advertisement
ലോസ് ആഞ്ചലസിലെ റോക്ക് ഓഫ് ദി നേഷൻസ് ചർച്ച് (Rock of the Nations Church), നേപ്പാളിലെ കമൻഡൂരിലുള്ള ബെത്ത്ഷാലോം ചർച്ചും പാസ്റ്റർ ഡേവിഡ് ഛേത്രിയുമായി കൈകോർത്ത് സമീപകാലത്തുണ്ടായ കെടുതികളിൽ ദുരിതമനുഭവിക്കുന്ന പ്രളയബാധിതർക്കും സഭകൾക്കും സഹായമെത്തിക്കുന്നു.

ഒക്ടോബർ മാസം മുഴുവൻ റോക്ക് ഓഫ് ദി നേഷൻസ് ചർച്ച് ഇതിനായി സാമ്പത്തിക സഹായങ്ങൾ സമാഹരിക്കുകയും, പാസ്റ്റർ ഡേവിഡ് ഛേത്രി മുഖേന നേപ്പാളിലെ പ്രളയബാധിതരിലേക്ക് നേരിട്ട് എത്തിച്ചുനൽകുകയും ചെയ്യും. കഴിഞ്ഞ 50 വർഷമായി തെക്കൻ കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹത്തിന് ആത്മീയ സേവനമേകുന്ന ഈ സഭ, പ്രതിമാസം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി വരുന്നു.

നേപ്പാളിലെ പ്രളയബാധിതരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ആരാധന നടത്തുന്ന ഒരു ഇന്ത്യൻ കൂട്ടായ്മ അന്വേഷിക്കുന്നവർക്കും ഞങ്ങളുടെ സഭയുമായി ബന്ധപ്പെടാം.
വിവരങ്ങൾക്ക്: വെബ്‌സൈറ്റ്: Rockofthenationschurch.org , ഫോൺ: 562-357-7102
Advertisement






























