'കരുണയിൽ കരം' നൽകി സിഇഎം; നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു
തിരുവല്ല: സിഇഎം 'കരുണയിൽ കരം' ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 850 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ താക്കോൽദാനം വയല ശാരോൻ ചർച്ചിൽ നടന്നു. ചടങ്ങിൽ സിഇഎം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി. തോമസ് ഗുണഭോക്താവായ കുടുംബത്തിന് താക്കോൽ കൈമാറി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർമാരായ റ്റി. ജി. ജെയിംസ്, ഇ. ജെ. തോമസ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ന്യൂയോർക്ക് എബനെസ്സർ ഫുൾ ഗോസ്പൽ ചർച്ച് പാസ്റ്റർമാരായ ജോൺ ജോൺസൻ, റോബർട്ട് ജോൺസൻ എന്നിവരാണ് ഈ ഭവന നിർമ്മാണത്തിനുള്ള തുക മുഖ്യമായും സ്പോൺസർ ചെയ്തത്. 14 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സിഇഎം അടൂർ റീജിയൻ കോർഡിനേറ്റർ ബ്രദർ സോണി പി. ബി. നേതൃത്വം നൽകി.
പാസ്റ്റർ ജോമോൻ ജെ. നല്ലില, പാസ്റ്റർ വിൻസെന്റ് മാത്യു, പാസ്റ്റർ ജോൺ മാത്യു, ജോർജ് തരകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോമോൻ കോശി സങ്കീർത്തന വായന നടത്തി. എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ ജെ. പി. വെണ്ണിക്കുളം, പാസ്റ്റർ സാബു യോഹന്നാൻ, പാസ്റ്റർ ഫെബിൻ ബോസ് കുരുവിള, പാസ്റ്റർ നിജു ബേബി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി. കോശി സ്വാഗതവും, ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് നന്ദിയും രേഖപ്പെടുത്തി.

