ഐപിസി വിഴിഞ്ഞം തത്തിയൂർ സഭയുടെ പുതുക്കിയ ഹാളിൻ്റെ സമർപ്പണം നടന്നു

ഐപിസി വിഴിഞ്ഞം തത്തിയൂർ സഭയുടെ പുതുക്കിയ ഹാളിൻ്റെ സമർപ്പണം നടന്നു

തിരുവനന്തപുരം: ഐപിസി വിഴിഞ്ഞം ഏര്യയിലെ തത്തിയൂർ ഐപിസി ശാലേം വർഷിപ്പ് സെന്റർ സഭയുടെ പുതുക്കിയ ആലയത്തിന്റ സമർപ്പണ ശുശ്രൂഷ ജൂലൈ 12 ന് നടന്നു. ഏരിയ  മിനിസ്റ്റർ പാസ്റ്റർ എം.ജെ. ഷാജി നിർവ്വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൻസെന്റ് അധ്യക്ഷത വഹിച്ചു.

ദീർഘ വർഷങ്ങൾ പഴക്കമുണ്ടായിരുന്ന സഭയുടെ കെട്ടിടം ശോചനീയമായിരുന്നു. ഇക്കഴിഞ്ഞ കാലവർഷ കെടുതിയിൽ ഒരു ചുമർ ഇടിയുകയും ചെയ്തിരുന്നു.

ഇവാ.ആൻസൺ ജോൺ ഇവിടെ ശുശ്രൂഷിക്കുന്നു.