പാസ്റ്റർ ജോൺ ജോർജിനു ഐപിസി ആലത്തൂർ സെൻ്ററിൻ്റെ താല്കാലിക ചുമതല

പാസ്റ്റർ ജോൺ ജോർജിനു ഐപിസി ആലത്തൂർ സെൻ്ററിൻ്റെ താല്കാലിക ചുമതല

കുമ്പനാട്: ഐപിസി ആലത്തൂർ സെൻ്റെറിൻ്റെ താല്കാലിക സെൻ്റർ ശുശ്രൂഷകനായി പാസ്റ്റർ ജോർജിനെ നിയമിച്ചു. പാസ്റ്റർ ടി.പി.പൗലോസിൻ്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ഐപിസി തേനിടുക്ക് സഭയിൽ നടന്ന യോഗത്തിൽ മലബാർ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.

ആലത്തൂർ സെൻ്ററിലെ ശുശ്രൂഷകന്മാരും സെൻ്റർ ഭാരവാഹികളും ഐപിസി ജനറൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ കെ.പി.കുര്യൻ, ജയിംസ് വർക്കി നിലമ്പൂർ തുടങ്ങി വിവിധ ഭാരവാഹികളും പങ്കെടുത്തു.