പെന്തെക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിനു പുതിയ ഭാരവാഹികൾ

പെന്തെക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിനു പുതിയ ഭാരവാഹികൾ

വാർത്ത: വെസ്ളി മാത്യു

ഡാളസ്: പെന്തെക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിൻ്റെ പുതിയ ഭാരവാഹികളായി റവ.സ്റ്റീഫൻ വർഗീസ് (പ്രസിഡൻ്റ്), റവ. റെൻ ഫിന്നി (കോർഡിനേറ്റർ), വിന്നി ഫിലിപ്പ് (ട്രഷറാർ), ജബിൻ ജിബു മാത്യു (അസി. കോർഡിനേറ്റർ), സുനിൽ ജോൺ (മ്യൂസിക് കോർഡിനേറ്റർ), ജെറി ചിറമേൽ ( സ്പ്പോർട്സ് കോർഡിനേറ്റർ), ജബ്ബേസ് ജയിംസ് (മീഡിയ കോർഡിനേറ്റർ) എന്നിവരയും ബോർഡംഗങ്ങളായി ജോഷുവാ ജേക്കബ്, നോയൽ ജോൺ, നോയൽ റെൻജി, ഗോഡ് ലി ജോൺസൻ, റവ. ജസ്റ്റിൻ ജേക്കബ്, ജോർജ് ഏബ്രഹാം, ജോൺസ് ഉമ്മൻ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.

പെന്തെക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിൻ്റെ ക്വിക്ക് ഓഫ് സമ്മേളനം ഏപ്രിൽ 19 ന് വൈകിട്ട് 6 ന് നടക്കും. പാസ്റ്റർ സാം ബാബു, ഡോ. മാത്യു വർഗീസ്, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.