ചിങ്ങവനത്ത് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ താലന്ത് പരിശോധന നടന്നു
ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ താലന്ത് പരിശോധന ഒക്ടോബർ 20-ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടന്നു.
സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള പരിപാടിക്ക് നേതൃത്വം നൽകി. സഭയുടെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിൽ വിജയികളായവർക്ക് സഭയുടെ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി എം കുരുവിള മൊമന്റോ വിതരണം ചെയ്തു.
സൺഡേ സ്കൂൾ സ്റ്റേറ്റ് ബോർഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റേറ്റ് ട്രഷർ ബ്രദർ തോമസ് സി ജോൺ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആത്മീയവും വ്യക്തിത്വപരവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും താലന്ത് പരിശോധന സഹായകമായി. സൺഡേ സ്കൂൾ ബോർഡ് ഭാരവാഹികൾ വിവിധ സെക്ഷനുകൾക്ക് നേത്യത്വം നൽകി




