തെലുങ്കാനയിൽ ചർച്ച് ഓഫ് ഗോഡ് ലീഡർഷിപ്പ് കോൺഫറൻസും ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും

തെലുങ്കാനയിൽ ചർച്ച് ഓഫ് ഗോഡ് ലീഡർഷിപ്പ് കോൺഫറൻസും ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും

വെളിശാല: ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസും തെലുങ്കാന മിഷൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ച് ഓറിയന്റേഷനും നടന്നു. തെലുങ്കാന സ്റ്റേറ്റ് റെപ്രസെന്ററ്റീവ് പാസ്റ്റർ പി. ജെ. ജോൺ ഉദ്ഘാടനം ചെയ്തു. 2 തിമത്തിയോസ് 2:15-നെ ആസ്പദമാക്കി "ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി നിൽക്കുക" എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം.

രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ പാസ്റ്റർമാരായ പി. ജെ. ജോൺ, ബിജു. എം. ജി, ജോൺസൺ തോമസ്, മനു കെ. ചാക്കോ എന്നിവർ

ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജോൺസൺ, രമേശ്, കെ. പി. കെൻ എന്നിവർ ക്ലാസ്സുകൾ തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തി. വിവിധ ഡിസ്ട്രിക്റ്റുകളിൽ നിന്നുള്ള സഭാ ശുശ്രൂഷകർ ഗാനശുശ്രൂഷകൾ നയിച്ചു.

പാസ്റ്റർ ലക്ഷ്മിനാരായണ അർക്കല കോഡിനേറ്ററായുള്ള കമ്മിറ്റിയാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്. പുതുതായി ആരംഭിച്ച ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ACMIN, D.Th കോഴ്സുകളിലായി 52 വിദ്യാർത്ഥികൾ ആദ്യ ബാച്ചിൽ പഠനം ആരംഭിച്ചു. ആത്മീയ ഉണർവ്വ് നൽകിയ രണ്ടു ദിവസത്തെ സമ്മേളനം പാസ്റ്റർ പി.ജെ. ജോണിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ സമാപിച്ചു. 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584