നിലമ്പൂർ കവിരായിൽ റിട്ട. സുബേദാർ മേജർ കെ.എം.എബ്രഹാം (അവറാച്ചൻ - 82) നിര്യാതനായി
നിലമ്പൂർ: മമ്പാട് കവിരായിൽ കെ.എം.എബ്രഹാം (റിട്ട.സുബേദാർ മേജർ, അവറാച്ചൻ -82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം.7 ന് ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക്12.30 ന് ചക്കാലക്കുത്ത് ഐപിസിയുടെ വീട്ടിക്കുത്ത് സെമിത്തേരിയിൽ.
ഭാര്യ: ലില്ലി. മക്കൾ: ജയമോൾ( തൃശൂർ), പാസ്റ്റർ ജോയിമോൻ, പാസ്റ്റർ ജിയോ മോൻ(വൈവാം - ലക്നൗ).
മരുമക്കൾ: കുന്നംകുളം ചൊവ്വന്നൂർ ഐപിസി പെനിയേൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ.ജോൺ (വിൽസൻ), പ്രിൻസി, ഷിൻസി.
വാർത്ത: പാസ്റ്റർ ഷാജി പി തോമസ്



