അന്നമ്മ അലക്സാണ്ടർ അമേരിക്കയിൽ നിര്യാതയായി

അന്നമ്മ അലക്സാണ്ടർ അമേരിക്കയിൽ  നിര്യാതയായി

ഡിട്രോയ്റ്റ്: തിരുവല്ല താഴമ്പളം കുടുംബാംഗം അലക്സാണ്ടർ ജോണിന്റെ (അലക്സ്‌ മോൻ) ഭാര്യ അന്നമ്മ അലക്സാണ്ടർ (ലില്ലികുട്ടി -74) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വെള്ളി , ശനി ദിവസങ്ങളിൽ ഡിട്രോയിറ്റിൽ നടക്കും.

27 വർഷങ്ങൾക്കു മുമ്പ് ഹുസ്റ്റനിൽ നടന്ന പിസിനാക്ക് സമ്മേളനത്തിനു ശേഷം ഡിട്രോയിറ്റിലേക്കുള്ള മടക്കയാത്രയിൽ ടെന്നസിയിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന്  വീൽചെയറിൽ ആയിരുന്നു. ദീർഘ കാലം ഡിട്രോയിറ്റ് ഷാരോൺ ഫെല്ലോഷിപ് ചർച്ചിലെ അംഗമായിരുന്നു.

മക്കൾ: അജീന, അജയ്, ജേക്കബ്.  മരുമക്കൾ: ജോസഫ് കുരിശിങ്കൽ, ജിറ്റി.

 

Advertisement