മാത്യു പി ജോർജ് (തമ്പിച്ചായൻ -82) നിര്യാതനായി
കൊടുമൺ: ഇടത്തിട്ട പാറപ്പള്ളിൽ മാത്യു പി. ജോർജ്, (തമ്പി - 82) നിര്യാതനായി. സംസ്കാരം ജൂലൈ12 ശനിയാഴ്ച ആനന്ദപ്പള്ളി അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും. രാവിലെ 8ന് ഇടത്തിട്ട കുടുംബ വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ആനന്ദപ്പള്ളി പാറപ്പള്ളി ഹൗസിൽ സമാപന ശുശ്രൂഷകൾ നടക്കും.
നാലു പതിറ്റാണ്ടുകളോളം സൗദി ആരാകോം പ്രോജക്ട് മെറ്റീരിയൽസീലിൽ സേവനമനുഷ്ഠിച്ചു. സ്വദേശത്തും വിദേശത്തും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഓമല്ലൂർ മൂലാംമുറിയിൽ കുടുംബാംഗം ലീലാമ്മ മാത്യുവാണ് ഭാര്യ. മക്കൾ: ബിജു (ഷാർജ), ബിനു (ദുബായ്), പാസ്റ്റർ ബിനോയ് (മസ്ക്കറ്റ്), ബിജോയ് (യുഎഇ), ബിജി(കൊച്ചി). പാസ്റ്റർ ബിനോയി, ബിജോയ് എന്നിവർ ഔദ്യോഗിക ജോലിയൊടൊപ്പം മിഡിൽ ഈസ്റ്റിൽ സഭാശുശ്രൂഷകളിലും, ബിജി കൊച്ചി നഗരത്തിലും മിഷൻ - ചർച്ച് ഗ്രോത്ത് മൂവ്മെൻ്റിനും നേതൃത്വം നൽകുന്നു. മരുമക്കൾ: രേണു , റ്റാഷ, ജീബാ , ഡോ.ബെറ്റി ( സൗദി), മാരിയോൺ.

