പാസ്റ്റർ ഇ.എ. കുര്യാക്കോസ് കർത്തൃസന്നിധിയിൽ
പാമ്പാടി : ഐപിസി പാമ്പാടി സെന്റർ തോട്ടയ്ക്കാട് സഭ ശുശ്രൂഷകൻ തോട്ടയ്ക്കാട് ഇരുമലയിൽ പാസ്റ്റർ ഇ.എ. കുര്യാക്കോസ്സ് (65) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 28നു മീനടം മാളിക പടിയിലുള്ള സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളി ആഡിറ്റോറിയത്തിൽ രാവിലെ 8.30നു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി മീനടം നസ്രത്ത് സഭയുടെ പാമ്പാടി ഒമ്പതാം മൈൽ സെമിത്തേരിയിൽ. പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഭാര്യ : ശോശാമ്മ കുര്യാക്കോസ് (സഹോദരി സമാജം സംസ്ഥാന കമ്മിറ്റി അംഗം). മകൻ : ജെയ്സൺ കുര്യാക്കോസ് മരുമകൾ ജിൻസി ജെയ്സൺ.
Advertisement














































