പാസ്റ്റർ ബോവസ് ഡാനിയേൽ(71) കർത്തൃസന്നിധിയിൽ; സംസ്കാരം ഒക്ടോ.8ന്
അടൂർ: വയലാ എബനേസർ കോട്ടേജ് വീട്ടിൽ പാസ്റ്റർ ബോവസ് ഡാനിയേൽ (71)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രുഷ ഒക്ടോബർ 8 ബുധനാഴ്ച്ച രാവിലെ 8 മുതൽ ഭവനത്തിലും തുടർന്ന് ഉച്ചയ്ക്ക് 12.30 ന് വയലാ ഐപിസി കാർമ്മേൽ സഭാ സെമിത്തേരിയിലും നടക്കും.
വയല ഐപിസി കർമ്മേൽ സഭാംഗമാണ്. ഐപിസി പുനലൂർ, ഐപിസി അടൂർ വെസ്റ്റ് എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്. ഖത്തർ ശാലേം ഐപിസി സഭയുടെ മുൻ സഹ ശുശ്രുഷകനായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഐബിസി കുമ്പനാട് മുൻ സ്റ്റാഫ് പാസ്റ്റർ ബെഞ്ചമിൻ ഡാനിയേലിന്റെ ജേഷ്‌ഠ സഹോദരനും, ഐപിസി എറണാകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ , ഐപിസി തിരുവമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ എന്നിവർ ഭാര്യാ സഹോദരന്മാരാണ്.
ഭാര്യ:മേഴ്‌സി ബോവസ്.
മക്കൾ: ഷെറിൻ ബോസ് (ഖത്തർ), സ്റ്റാൻലി ബോസ് (കുവൈറ്റ്). മരുമക്കൾ: ജിൻസി ഷെറിൻ, ജോമോൾ സ്റ്റാൻലി.
Advt.














