റവ. ഡോ. ജോർജ്ജ് തോമസ് കർത്തൃസന്നിധിയിൽ


റവ. ഡോ. ജോർജ്ജ് തോമസ്  കർത്തൃസന്നിധിയിൽ
ad
ad
ad

കാനഡ (ടൊറോണ്ടോ):  കേരള ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ് തോമസ് (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് കാനഡയിൽ. 

വൈദീക വിദ്യാഭ്യാസത്തിനുശേഷം ഐപിസി പിടവൂർ, പട്ടാഴി, തേപ്പുപാറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ അദ്ദേഹം സഭാ ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്ത് സഭയുടെ സ്ഥാപകനാണ്. കൂടാതെ ന്യൂയോർക്കിലും മലയാളി പെന്തെക്കോസ്ത് പെന്തക്കോസ്ത് സഭയ്ക്ക് തുടക്കം കുറിച്ചു. 

കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. കുഞ്ഞപ്പൻ സി. വർഗീസിന്റെ സഹോദരനും, ആ സ്ഥാപനത്തിന്റെ ബോർഡ് മെമ്പറുമാണ്.

വാർത്ത: കെ.പി.തോമസ് കൊട്ടാരക്കര