ശാരോൻ ഫെലോഷിപ്പ് കോട്ടയം സെൻ്റർ കൺവൻഷൻ ഫെബ്രു. 5 മുതൽ
വാർത്ത: പാസ്റ്റർ ഷിബു ബേബി ജോൺ അടൂർ
കോട്ടയം: ശാരോൻ ഫെലോഷിപ്പ് ചർച്ച് കോട്ടയം സെൻ്റർ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ദിവസവും വൈകിട്ട് 5.30 മുതൽ വാഴൂർ കൊടുങ്ങൂർ ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും
ജനൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് , അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ റ്റി തോമസ്, റീജിയൻ മിനിസ്റ്റർ പാസ്റ്റർ സി. ഏലിയാസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സാം മുഖത്തല, പാസ്റ്റർ സാംസൺ പി തോമസ്, സിസ്റ്റർ സുജ നൈനാൻ, സിസ്റ്റർ ജെസ്സി കോശി എന്നിവർ പ്രസംഗിക്കും. കോട്ടയം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ നൈനാൻ കെ ജോർജ്ജ് യോഗങ്ങൾക്ക് നേതൃത്വം നൽകും സെൻ്റർ ക്വയർ ആരാധനാ നയിക്കും
ഉപവാസ പ്രാർത്ഥനാ, പാസ്റ്റേഴ്സ് മീറ്റിങ്ങ്, വനിതാ സമ്മേളനം, സിഇഎം സൺഡേസ്കൂൾ സംയുക്ത സമ്മേളനം, 8 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ പൊതുസഭായോഗവും കർത്തൃമേശയും നടക്കും
വിവരങ്ങൾക്ക്: പാസ്റ്റർ ഫിലിപ്പ് തോമസ്, പാസ്റ്റർ എം ജെ ജോൺ , പി എം ജോർജ്ജ്കുട്ടി . +91 94470 62692, +91 701248 2781


