പെരുമ്പാവൂർ ഒരുങ്ങി ; 'ഉണർവ്വ് 2026' ഏപ്രിൽ 23 മുതൽ 26 വരെ
വാർത്ത: ബേസിൽ അറയ്ക്കപ്പടി
പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരത്തുമുള്ള ദൈവസഭകളിലെ ദൈവദാസന്മാരുടെ സംയുക്ത വേദി ആയ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ 'ഉണർവ്വ് 2026' എന്നപേരിൽ സുവിശേഷ യോഗങ്ങൾ നടക്കും.
ഏപ്രിൽ 23 മുതൽ 26 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിന് വിപുലമായ ക്രമീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ എല്ലാ സഭകളിൽ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ ടി.ജെ. ശാമുവേൽ (സൂപ്രണ്ട്), ബ്രദർ സുരേഷ് ബാബു (തിരുവനന്തപുരം), ടിനു യോഹന്നാൻ (മുൻ ഇന്ത്യൻ ക്രിക്കറ്റർ) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
പ്രസിദ്ധരായ വർഷിപ്പ് ലീഡേഴ്സിനോടൊപ്പം പ്രാദേശിക സഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 അംഗ ഗായകസംഘം ആരാധന നയിക്കും. ശനി പകൽ പവർ കോൺഫറൻസും ഞായർ അതിഥി തൊഴിലാളികളുടെ ഇടയിലുള്ള സുവിശേഷ പ്രവർത്തനത്തിൻ്റെ ഭാഗമായി ബ്രദർ ഇമ്മാനുവേൽ ഗോളാർ , മുംബൈ ഹിന്ദി ഭാഷയിൽ ആരാധനയും സാക്ഷ്യവും പങ്കുവയ്ക്കും.
പാസ്റ്റർ സജി മാത്യു ,ഡോ.ജോൺ ജോസഫ് (രക്ഷാധികാരികൾ), പാസ്റ്റർ നിബു ജേക്കബ് (ജനറൽ കൺവീനർ), പാസ്റ്റർ സജിമോൻ സി.ഡി (ജനറൽ സെക്രട്ടറി), ബേസിൽ ബേബി (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും അടങ്ങുന്ന വിപുലമായ കമ്മിറ്റി കൺവെൻഷൻ പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക് : 94479 15749, 98474 12435
Advertisement








































