വെച്ചൂച്ചിറ ഏബൻഏസർ കോട്ടേജിൽ ജോർജ്ജ്കുട്ടി (78) നിര്യാതനായി
റാന്നി: വെച്ചുച്ചിറ ന്യൂ ഇന്ത്യ ദൈവ സഭാംഗം ഏബൻഏസർ കോട്ടേജിൽ ജോർജ്ജ്കുട്ടി (78) നിര്യാതനായി. കടമ്മനിട്ട മുള്ളൻവരാത്തിൽ കുടുംബാംഗമാണ്. സംസ്കാരം ജൂലൈ 27 ന് രാവിലെ 10ന് വെച്ചുച്ചിറ വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അന്നമ്മ ദാനീയേൽ. ഏകമകൾ: ജോമോൾ. ഭർത്താവ്: ലാലച്ചൻ(സൗദി അറേബ്യ). കൊച്ചുമക്കൾ: ഡോ.ലിജിൻ, ലിജോ, ലിദിയാ.
വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം





