പാസ്റ്റർ മാത്യു ജോർജിൻ്റെ മാതാവ് സാറാമ്മ ജോർജ് നിര്യാതയായി


പാസ്റ്റർ മാത്യു ജോർജിൻ്റെ മാതാവ് സാറാമ്മ ജോർജ് നിര്യാതയായി

നിരണം: നടുവിലെമുറിയിൽ ഇമ്മാനുവേലിൽ പരേതനായ ഉമ്മൻ ജോർജിൻ്റെ ഭാര്യ സാറാമ്മ ജോർജ് (അമ്മിണി - 81) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം നവം.17 ന് ചൊവ്വാഴ്ച്ച  രാവിലെ 11 ന് നിരണം എംറ്റിഎൽപി സ്കൂളിന് സമീപമുള്ള ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം 3.30 ന് പാമലയിലുള്ള ബ്രദറൻ സെമിത്തേരിയിൽ. കല്ലൂപ്പാറ പരിപ്പിൽ കുടുംബാംഗമാണ്. 

മക്കൾ: സൂസമ്മ ജോസഫ്, പി.ജി.തോമസ്, ജേക്കബ് ജോർജ് (കോട്ടയം), പാസ്റ്റർ മാത്യു ജോർജ് (ഐപിസി ഇമ്മാനുവേൽ മേപ്രാൽ വെസ്റ്റ്, ഐപിസി സഭ സ്റ്റേറ്റ് കൗൺസിൽ അംഗം, ഹീലിങ്ങ് മെലഡീസ് ഡയറക്ടർ), ജോസഫ് ജോർജ് (കുവൈറ്റ്) അച്ചാമ്മ ജോർജ്. 

മരുമക്കൾ: നിരണം മഠത്തോലിൽ എബ്രഹാം ജോസഫ്, നിരണം മണലേൽ തെക്കേൽ ആലീസ് തോമസ്, കല്ലിശേരി എബനേസറിൽ ലീന ജേക്കബ് (കോട്ടയം), നിരണം പരുത്തിക്കൽ മേഴ്സി മാത്യു, മേൽപ്പാടം മന്താറയിൽ സഞ്ചു ജോസഫ്, വേങ്ങൽ മുണ്ടകത്തിൽ മോൻസി ചാക്കോ.