കുരുക്ഷേത്രയിലെ "യീശു മന്ദിർ" സ്ഥാപകൻ പാസ്റ്റർ കെ.ഡി. ഭട്ട് കർത്തൃസന്നിധിയിൽ 

കുരുക്ഷേത്രയിലെ "യീശു മന്ദിർ" സ്ഥാപകൻ പാസ്റ്റർ കെ.ഡി. ഭട്ട് കർത്തൃസന്നിധിയിൽ 

അംബാല: വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ കേശവ് ദേവ് ഭട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡൂൺ ബൈബിൾ കോളേജിൽ ചില വർഷങ്ങൾ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പാസ്റ്റർ കേശവ് ദേവ് ഭട്ട് തനിക്കു ലഭിച്ച ദർശനം പ്രകാരം കുരുക്ഷേത്രയിലേക്കു സുവിശേഷ വേലക്കായി പോയി. കുരുക്ഷേത്രയിൽ അദ്ദേഹം "ചർച്ച് " ൻ്റെ പേരിൽ വേല തുടങ്ങാതെ "യീശു മന്ദിർ" എന്ന പേരിൽ സുവിശേഷ വേല ആരംഭിച്ചു. നിരവധി വ്യക്തികളെ ക്രിസ്‌തുവിലേയ്ക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മലയാളികൾക്ക് സുപരിചിതമായ 'യേശു എൻ ഉള്ളത്തിൽ വന്ന നാളിൽ' (ജപ് സെ പ്യായാരാ യീശു ആയ) എന്ന പാട്ട് കേശവ് ദേവ് ഭട്ട് എഴുതിയതാണ്.

പരേതനായ പാസ്റ്റർ പി.എം. ഫിലിപ്പിന്റെ ക്ഷണം പ്രകാരം ഐപിസി കോട്ടയം കൺവെൻഷനിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. 

നോർത്ത് ഇന്ത്യൻ മിഷനറി പാസ്റ്റർ ജോൺ രാജൻ പെനീയേൽ അനുസ്മരിക്കുന്നു

പാസ്റ്റർ കേശവ് ദേവ് ഭട്ട് കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

1974 - 76 ൽ ഡൂൺ ബൈബിൾ കോളജിൽ പഠിക്കുമ്പോൾ അദ്ദേഹം എൻ്റെ അദ്ധ്യാപകനും ഹോസ്റ്റൽ വാർഡനും ആയിരുന്നു.

ബൈബിൾ കോളജിൻ്റെ കംഫർട്ട് സോണിൽ ആയിരിക്കവേ തനിക്കു ലഭിച്ച ദർശനം അനുസരിച്ചു മഹാഭാരതത്തിലെ രണാങ്കണമായ കുരുക്ഷേത്രയിലേക്കു സുവിശേഷ വേലക്കായി പോകുവാൻ താത്പര്യപ്പെടുപ്പെടുകയും കോളജ് അധികൃതർ അനുവാദം കൊടുക്കയും ചെയ്തു.

കേരളത്തിൽ നിന്നു വടക്കേ ഇന്ത്യയിൽ എത്തിയ എനിക്കു അവിടുത്തെ ഭക്ഷണത്തോടു പൊരുത്തപ്പെടുവാൻ കഴിയാതെ മിക്കവാറും വയറ്റിൽ അസുഖം ഉണ്ടാകുക പതിവായി.

വാർഡൻ ആയിരുന്ന അദ്ദേഹം എന്നെ കരുതി തൈരും ബ്രഡും വാങ്ങി തരുമായിരുന്നു.

കുരുക്ഷേത്രയിൽ എത്തിയ അദ്ദേഹം "ചർച്ച് " ൻ്റെ പേരിൽ വേല തുടങ്ങാതെ "യീശു മന്ദിർ" എന്ന പേരിൽ സുവിശേഷ വേല തുടങ്ങി.
 
സ്ഥലകാലബോധത്തോടെ സുവിശേഷ വേല ചെയ്ത ഒരു കത്തൃഭൃത്യനായിരുന്നു പാസ്റ്റർ ഭട്ട്.

ക്ഷേത്രങ്ങളുടെ മണ്ണിൽ, ഗീതോപദേശം മുഴങ്ങിയ പുണ്യഭൂമിയിൽ ചർച്ചിനെക്കാൾ ഉചിതം മന്ദിർ ആണ് സ്വീകാര്യം എന്നു അദ്ദേഹം കരുതി.

ഞാൻ അംബാലയിൽ വന്ന ശേഷം അദ്ദേഹം എന്നെ സന്ദർശിക്കുമായിരുന്നു.

ഒരിക്കൽ അദ്ദേഹം വന്നു പോകാൻ നേരം പ്രാർത്ഥിക്കുന്നതിനു മുൻപ് എന്നോടു പറഞ്ഞു, പ്രാർത്ഥിച്ചാലും.

"കുതാവാന്ത് കുധാ ആസമാനിബാപ്പ്" എന്നു പ്രാർത്ഥിച്ചു തുടങ്ങി.

പ്രാർത്ഥനയ്ക്കു ശേഷം അദ്ദേഹം എന്നോടു പറഞ്ഞു ഇങ്ങനെ ഇവിടെ (ഹര്യായന) പ്രാർത്ഥിക്കരുതു,

 പരമേശ്വർ, പ്രഭു എന്നീ പദങ്ങൾ ഉപയോഗിക്കണം.

ഉദമ്പൂരിൽ (J & K) നിന്നാണ് ഞാൻ അംബാലയിൽ എത്തിയതു.

 അദ്ദേഹം പറഞ്ഞു, അവിടെ അതു ഓക്കേ, ഇവിടെ അതു ശരിയല്ല.

അന്നു മുതൽ എൻ്റെ പ്രാർത്ഥനയുടെ ശൈലി മാറ്റി.

പ്രസംഗത്തിലും മാറ്റം വരുത്തി. അന്നുവരെ ഉപയോഗിച്ചിരുന്ന റോമൻ ഉറ്തു ബൈബിൾ മാറ്റി ഹിന്ദി ബൈബിൾ ഉപയോഗിക്കാൻ തുടങ്ങി.

അദ്ദേഹത്തെ അംബാലയിൽ വിളിച്ചു സുവിശേഷയോഗങ്ങൾ നടത്തിയിട്ടുണ്ടു.

കേരളക്കാർക്കു അദ്ദേഹം അപരിചിതനല്ല. മലയാളികൾ പാടുന്ന യേശു എൻ ഉള്ളത്തിൽ വന്ന നാളിൽ (ജപ് സെ പ്യായാരാ യീശു ആയ) എന്ന പാട്ട് കേശവ് ദേവ് ഭട്ട് എഴുതിയതാണ്.

കോട്ടയം കൺവെൻഷനിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ടു.

വേല തികെച്ചു യാത്രയായ അദ്ദേഹത്തെ കർത്താവിൻ്റെ വരവിങ്കൽ കാണാം എന്നു ആശിക്കുന്നു.

ദൈവം അനുഗ്രഹിക്കട്ടെ.  

 

Advertisement