കണ്ടൻകേരിൽ പാസ്റ്റർ കെ.റ്റി ഉമ്മന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഉമ്മൻ (85) നിര്യാതയായി
നിരണം: ഐപിസി ജനറൽ കൗൺസിൽ മുൻ അംഗവും നിരണം യുപിഎഫ് സ്ഥാപകനുമായ പരേതനായ കണ്ടൻകേരിൽ പാസ്റ്റർ കെ .റ്റി ഉമ്മന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഉമ്മൻ (85) നിര്യാതയായി. സംസ്കാരം പിന്നീട്.
കുമ്പനാട് ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി ജോൺസൻ (ഡാളസ്), സ്റ്റാൻലി കെ.ഉമ്മൻ (നിരണം യുപിഎഫ് പ്രസിഡൻ്റ്, അഹമ്മദാബാദ്), ജോസഫ് കെ. ഉമ്മൻ (കുവൈറ്റ്), പാസ്റ്റർ ഉമ്മൻ കെ. ഉമ്മൻ (ഒക്കലഹോമ), സജി കെ. ഉമ്മൻ (നിരണം). മരുമക്കൾ: ജോൺസൻ , ആലീസ്, ഷീനു, പ്രിയ, സുനു.

