പാസ്റ്റർ കെ. എം. ജേക്കബ് (72) കർത്തൃസന്നിധിയിൽ
പെരുമ്പാവൂർ : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ചർച്ച് ശുശ്രൂഷകൻ പാണംകുഴി വലിയപാറ കരിപ്പക്കാട്ടിൽ വീട്ടിൽ പാസ്റ്റർ കെ.എം. ജേക്കബ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 8 വ്യാഴാഴ്ച ആലാട്ടുചിറ ഹൈലാന്റ് ഇമ്മാനുവേൽ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ക്രാരിയേലി സഭാ സെമിത്തേരിയിൽ നടന്നു.
ആയൂർ, പോത്താനിക്കാട്, പുത്തൻകുരിശ്, പാണംകുഴി, മാറ്റാമ്പുറം, ചപ്പാത്ത്, ഏഴംകുളം, കട്ടപ്പന, കുറുപ്പുംപടി, കലൂർ, കണ്ണൂർ തുടങ്ങി സഭകളിൽ ദീർഘകാലം ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഗുഡ്ന്യൂസിൻ്റെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:മേരി ജേക്കബ് (പുനലൂർ പുളിമൂട്ടിൽ കുടുംബാംഗം).
മക്കൾ: ഫേബ, പരേതനായ ഫിന്നി, ഫെബി. മരുമക്കൾ: പാസ്റ്റർ സജി കുര്യൻ (OPA സലാല), അനീഷ് സി. ചാക്കോ (FM സ്കൂൾ, വാപി, ഗുജറാത്ത്).




