പാസ്റ്റർ ബി.ജയപ്രകാശിന്റെ മാതാവ് തടത്തിൽവീട്ടിൽ വിജയലക്ഷ്മി (80) നിര്യാതയായി

പാസ്റ്റർ ബി.ജയപ്രകാശിന്റെ മാതാവ്  തടത്തിൽവീട്ടിൽ വിജയലക്ഷ്മി (80) നിര്യാതയായി

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ സെക്രട്ടറിയും, ആറാട്ടുപുഴ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബി. ജയപ്രകാശിന്റെ മാതാവ് കൊല്ലം, പുത്തൂർ തടത്തിൽവീട്ടിൽ വിജയലക്ഷ്മി (80) നിര്യാതയായി.

സംസ്കാരം മാർച്ച് 20 ന് ഉച്ചയ്ക്ക് 12 ന് ആറാട്ടുപുഴ സഭയിൽ നടക്കുന്ന  ശൂശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് സഭയുടെ പന്തപ്ലാവിലുള്ള സെമിത്തേരിയിൽ.

കൊട്ടാരക്കര സെക്ഷനിലെ പുത്തൂർ ഏ.ജി സഭാംഗങ്ങളായ ഇവർ, മാതാവിന്റെ ശാരീരിക പ്രയാസങ്ങളെ തുടർന്ന് മകൻ പാസ്റ്റർ ജയപ്രകാശിനോടൊപ്പം ആറാട്ടുപുഴ പാഴ്സനേജിൽ ആയിരുന്നു.

ഭർത്താവ്: കെ.ബേബി (ബാബു). മരുമകൾ: സിജി ജയപ്രകാശ്.