പാസ്റ്റർ സി. എം. ടൈറ്റസ് ചെറിയകളത്തിൽ (82) ബോസ്റ്റണിൽ കർത്തൃസന്നിധിയിൽ

പാസ്റ്റർ സി. എം. ടൈറ്റസ് ചെറിയകളത്തിൽ (82) ബോസ്റ്റണിൽ കർത്തൃസന്നിധിയിൽ

കോട്ടയം: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ സെക്രട്ടറിയും നോർത്ത് അമേരിക്കൻ സഭകളുടെ (SFCNA) പ്രഥമ പ്രസിഡണ്ടുമായിരുന്ന പാസ്റ്റർ സി.എം. ടൈറ്റസ് ചെറിയകളത്തിൽ (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അമേരിക്കയിലെ ബോസ്റ്റണിലെ ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 

കങ്ങഴ ചെറിയ കളത്തിൽ പരേതരായ പാസ്റ്റർ സി.എം. മാമ്മന്റെയും മറിയാമ്മ മാമ്മന്റെയും മകനായി  കങ്ങഴയിൽ ആയിരുന്നു ജനനം. പത്തനാട് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് B.Sc ബിരുദം നേടി. തിരുവല്ല മഞ്ഞാടി എബ്രഹാം സാറിന്റെ മകൾ മറിയാമ്മ ജീവിതപങ്കാളിയായി. തിരുവല്ല ശാരോൻ ബൈബിൾ കോളേജിലും യൂറോപ്പിലുമായി തിയോളജിയിൽ പഠനം.തിരുവല്ല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെക്രട്ടറിയായും ശാരോൻ  ബൈബിൾ കോളജ് അധ്യാപകനായും  ഡോ.പി. ജെ. തോമസിന്റെ (ശാരോൻ തോമച്ചായൻ) ഒപ്പം സജീവമായി  പ്രവർത്തിച്ചു.

 1972-ൽ അമേരിക്കയിലെ ബോസ്റ്റണിൽ എത്തി. Eastern Nazarene College നിന്ന് തീയോളജിയിൽ മാസ്റ്റേഴ്സ് നേടി. ബോസ്റ്റണിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് എന്ന ഒരു പ്രയർ ഗ്രൂപ്പ് ആരംഭിച്ചു. അതോടൊപ്പം ഇന്റർനാഷണൽ സ്റ്റുഡൻസിന്റെ ഇടയിൽ പ്രവർത്തിക്കുന്ന വലിയ ഒരു സംഘടനയുടെ പ്രധാന ചുമതലക്കാരനായി.  വിവിധ രാജ്യങ്ങളിലും അമേരിക്കയിലും പ്രവർത്തിച്ചു. 

ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്ക (SFCNA)രൂപീകരിക്കുന്നതിൽ പങ്കു വഹിച്ചു. എസ്. എഫ്.സി.എൻ.എ. യുടെ പ്രഥമ പ്രസിഡണ്ടായി. ഇക്കാലത്ത് നാട്ടിലും സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ക്രിസ്തീയ പ്രവർത്തകർക്കായി അനവധി സെമിനാറുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചില വർഷങ്ങൾ നടത്തി. 'ഒരു ക്രിസ്ത്യാനിയുടെ എട്ടു ഗുണങ്ങൾ - Eight Qualities of a Christian' എന്ന അദ്ദേഹത്തിന്റെ സെമിനാർ തീം പ്രസിദ്ധമായിരുന്നു.

ഭാര്യ: മറിയാമ്മ ടൈറ്റസ് (പരേതനായ തിരുവല്ല മഞ്ഞാടി  എബ്രഹാം സാറിന്റെ മകൾ)

മക്കൾ: ഡെബി തോമസ്,
ജെറി ടൈറ്റസ് 

മരുമക്കൾ : ഡോ. അലക്സ് തോമസ്, ജസ്ലിൻ ടൈറ്റസ് 

കൊച്ചുമക്കൾ: പ്രിയ തോമസ്,കിരൺ തോമസ്, സഖറിയ ജെറി ടൈറ്റസ്, ഹന്ന ജെറി ടൈറ്റസ്, ജോഷ്വാ ജെറി ടൈറ്റസ്, നയോമി ജെറി  ടൈറ്റസ്.

സഹോദരങ്ങൾ: പരേതനായ സി.എം. മാമ്മൻ ക്രങ്ങഴ ) പരേതയായ മേരി ജോൺ (കോട്ടയം), തങ്കമ്മ അലക്സാണ്ടർ (മല്ലപ്പള്ളി), റേച്ചൽ ജോർജ് (USA), സാറാമ്മ മത്തായി  (USA), ജോൺ ചെറിയകളത്തിൽ (USA), ജോർജ് മാമ്മൻ (USA)

പരേതനായ പാസ്റ്റർ ജോർജ് പി.മത്തായി (മലബാർ ഇവാഞ്ചലിസം മിനിസ്ട്രീസ്) സഹോദരി ഭർത്താവും സുവി. സാജു ജോൺ മാത്യു പരേതയായ സഹോദരിയുടെ ജാമാതാവുമാണ്. റവ.സജി മാമ്മൻ ചെറിയ കളത്തിൽ(നവജീവോദയം), പാസ്റ്റർ ജേക്കബ് മാമ്മൻ(M. P) എന്നിവർ സഹോദര പുത്രന്മാരാണ്. ഡോ.സി.റ്റി. ലൂയിസ് കുട്ടി പിതൃസഹോദര പുത്രനും ന്യൂയോർക്ക് ഐ.സി.എ പാസ്റ്റർ ഡോ. സാബു വർഗീസ്, പരേതന്റെ സഹോദരിയുടെ ജാമാതാവുമാണ്.

സംസ്കാരം പിന്നീട് അമേരിക്കയിൽ നടക്കും

വാർത്ത: കെ.ജെ.ജോബ് വയനാട്

Advt.