ലഹരിക്കെതിരെ യുവാക്കൾ ജാഗ്രത പുലർത്തണം: പാസ്റ്റർ കെ.സി.ജോൺ

തിരുവല്ല: ലഹരിക്കെതിരെ യുവാക്കൾ ജാഗ്രത പുലർത്തണമെന്നും ധാർമ്മികബോധമുള്ള തലമുറക്ക് പ്രാർത്ഥന അനിവാര്യമാണെന്നും ഐപിസി സഭ മുൻ രാജ്യാന്തര പ്രസിഡൻ്റ് പാസ്റ്റർ കെ.സി.ജോൺ പറഞ്ഞു.
പിവൈപിഎ തിരുവല്ല സെൻ്റർ കൺവൻഷൻ മലയിൽ എബനേസർ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ അനീഷ് ഏലപ്പാറ വചനസന്ദേശം നൽകി. സഭ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം, ബിബിൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. സംഗീതജ്ഞൻ ഷാരോൻ വർഗീസും ടീമും ഗാനശുശ്രൂഷ നിർവഹിച്ചു.
Advertisement