പാസ്റ്റർ അലക്സാണ്ടർ തോമസിൻ്റെ പിതാവ് പി.ഡി.തോമസ് കർത്തൃസന്നിധിയിൽ
കൊട്ടാരക്കര: തിരുവല്ല ഐപിസി പ്രെയർ സെൻ്ററിലെ പാസ്റ്റർ അലക്സാണ്ടർ തോമസിൻ്റെ പിതാവ് പി.ഡി.തോമസ് (83) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു.
ഏനാത്ത് കിഴക്കുപുറം പ്ലാംതുണ്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം ശനി (ജൂൺ 21) 9ന് കിഴക്കുപുറം ഐപിസി ശാലേം ചർച്ചിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: കൊട്ടാരക്കര കൊച്ചുകിഴക്കേതിൽ കുഞ്ഞമ്മ തോമസ്. മക്കൾ: പാസ്റ്റർ അലക്സാണ്ടർ തോമസ് (ഐപിസി പ്രെയർ സെൻ്റർ, തിരുവല്ല), പാസ്റ്റർ അനിയൻകുഞ്ഞ് (ഡൽഹി), അന്നമ്മ തോമസ്, ബിനു തോമസ്, അനിത തോമസ്. മരുമക്കൾ: സൂസൻ പി.ജോൺ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), റീജാ ജോയി, ഗീവർഗീസ് ജോൺ (റിട്ട. ബിഎസ്എഫ്), ബീനാ ജോർജ് (ഏഴംകുളം പഞ്ചായത്ത് അംഗം), ബെന്നി.
Advertisement




















































