പാസ്റ്റർ ഈപ്പൻ ദാനിയേൽ കർത്തൃസന്നിധിയിൽ
നിരണം: ഐപിസി നിരണം ബെഥേൽ സഭാംഗമായ തലവടി തെക്ക് കാക്കനാട്ട് ചിറയിൽ പാസ്റ്റർ ഈപ്പൻ ദാനിയേൽ (തങ്കച്ചൻ പാസ്റ്റർ -67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 5 ന് വ്യാഴാഴ്ച രാവിലെ 9 ന് നിരണം ഐപിസി ബെഥേൽ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 ന് സഭാ സെമിത്തേരിയിൽ.
നാല്പതു വർഷത്തിലേറെയായി വിവിധയിടങ്ങളിൽ കർത്തൃവേലയിൽ ആയിരുന്നു.1980 ൽ ക്യാമ്പസ് ക്രൂസേഡിൽ പ്രവർത്തിച്ചിട്ടുണ്ട്. 25 വർഷമായി വിബിഎസ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇപ്പോൾ ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽ പൊതു ശുശ്രൂഷകനായും പ്രവർത്തിച്ചുവരികയായിരുന്നു. യുപിഎഫിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: ലാലി ഈപ്പൻ, മക്കൾ: ബെഞ്ചമിൻ, ഇവാ.എബിസൺ (ഐപിസി ഗോസ്‌പൽ സെന്റർ നെടുമ്പ്രം). മരുമകൾ: മെർലിൻ ബെഞ്ചമിൻ.കൊച്ചുമകൻ:എലൈജ ബെഞ്ചമിൻ.


