ഡാളസിൽ സൺഡേ സ്കൂൾ അധ്യാപകർക്കായി സെമിനാർ മെയ് 23-ന് 

ഡാളസിൽ സൺഡേ സ്കൂൾ അധ്യാപകർക്കായി സെമിനാർ  മെയ് 23-ന് 

രാജു തരകൻ 

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അധ്യാപകർക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താല്പര്യമുള്ളവർക്കുമായി പ്രത്യേക സെമിനാർ മെയ് 23 ശനിയാഴ്ച, രാവിലെ 10 മുതൽ  ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ്, റൗലറ്റ് (Crossview Church Of God, 8501 Liberty Grove Rd, Rowlett, TX). നടക്കും.

'സൺഡേ സ്കൂൾ ഒരു ദൗത്യം: അടുത്ത തലമുറയ്ക്കായി ഒരുമിച്ച് ' എന്ന വിഷയത്തിൽ ഡോ. തോമസ് ഇടിക്കുള (മോഡറേറ്റർ), ഡോ. സുശീൽ മാത്യു, ഡോ. ജെപ്സിൻ മാലിയിൽ എന്നിവരും മറ്റ് പ്രമുഖരും ക്ലാസെടുക്കും. അടുത്ത തലമുറയെ ക്രിസ്തീയ മൂല്യങ്ങളിൽ വളർത്തുക, പുതിയ പാഠ്യപദ്ധതികൾ, കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾ തിരിച്ചറിയുക, ഇന്നത്തെ സംസ്കാരത്തിലെ ഫലപ്രദമായ അധ്യാപനം എന്നതാണ് സെമിനാറിൻ്റെ ലക്ഷ്യം.

 രജിസ്ട്രേഷനും വിവരങ്ങൾക്കും:

 Dallascitywide.org

രജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/DCF-Seminar2026

വിവരങ്ങൾക്ക് : തോമസ് മുല്ലയ്ക്കൽ (ചെയർമാൻ): (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962