പാസ്റ്റർമാരായ ജെ.സജി, ആർ.സനൽകുമാർ, എം.ടി. സൈമൺ വീണ്ടും എ ജി മേഖലാ ഡയറക്ടർമാർ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മേഖലാ ഡയറക്ടർമാരായി പാസ്റ്റർമാരായ ജെ.സജി, ആർ.സനൽകുമാർ, എം.ടി. സൈമൺ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയുടെ തെരഞ്ഞെടുപ്പ് ജൂൺ 2 ന് രാവിലെ 10 ന് പൂനലൂർ ഇളമ്പൽ എബനേസർ പാർക്ക് ആഡിറ്റോറിയത്തിൽ നടന്നു.
കുണ്ടറ എ.ജി.സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ജെ.സജി 32 വർഷമായി സഭാ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിൽ പയനിയർ പ്രവർത്തനത്തിലൂടെ സഭ സ്ഥാപിച്ച് 8 വർഷം ശുശ്രൂഷിച്ചു.തുടർന്ന് കുറത്തികാട് എ.ജി, ഷാർജ പെന്തക്കോസ്തൽ അസംബ്ലി, മുട്ടുമൺ എ.ജി, കോട്ടയം എ.ജി, കൊല്ലം എ.ജി എന്നീ സഭകളിൽ ശുശ്രൂഷിച്ചു. നേരത്തെ മാവേലിക്കര, കോട്ടയം സെക്ഷനുകളിൽ പ്രസ്ബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. അനിത സജിയാണ് ഭാര്യ. മകൻ : ഗിഫ്റ്റൺ സജി (കാനഡ).
ദക്ഷിണ മേഖലാ ഡയറക്ടറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ആർ. സനൽകുമാർ 28 വർഷമായി സഭാ ശുശ്രൂഷയിലായിരിക്കുന്നു. എട്ടുകുറ്റി, നെടുംകുഴി, പുതുക്കുറിച്ചി, താന്നിമൂട്, പേയാട് തുടങ്ങിയ സഭകളിൽ ശുശ്രുഷകനായിരുന്നു. ഇപ്പോൾ കൊണ്ണിയൂർ സഭയിൽ ശുശ്രൂഷകനാണ്. പാലോട്, തിരുവനന്തപുരം സെക്ഷനുകളിൽ പ്രസ്ബിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ഡിസ്ട്രിക്ട് സി.എ.സെക്രട്ടറി, പ്രയർ ഡിപ്പാർട്ട്മെൻറ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സിനി സനൽകുമാർ മക്കൾ : ഡ്വൈയ്റ്റ് റെസോ സനൽ, ഡോവിൻ റെസോ സനൽ, ഡെവിറ്റ്ലാ ഫ്ലവർ.എസ്.
ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന ഉത്തര മേഖലയുടെ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ എം.ടി. സൈമൺ 24 വർഷമായി ശുശ്രൂഷയിലുള്ള പാസ്റ്റർ എം.ടി. സൈമൺ തെങ്ങോട്, കൊച്ചി- നസ്രത്ത് എന്നീ സഭകളിൽ ശുശ്രൂഷിച്ചനന്തരം ഇപ്പോൾ പെരുമ്പടപ്പ് എ.ജി.സഭയിൽ ശുശ്രൂഷകനാണ്. മലയാളം ഡിസ്ട്രിക്ട് നോർത്തിന്ത്യാ മിനിസ്ട്രി ഡിപ്പാർട്ട്മെൻ്റ് കമ്മിറ്റിയംഗമായ പാസ്റ്റർ സൈമൺ നേരത്തെ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ട്രഷറാർ,ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : റെബേക്ക സൈമൺ, മക്കൾ :ഫ്രെഡി സൈമൺ, സയ സൈമൺ,ഫനുയേൽ സൈമൺ, ഡാരിൽ സൈമൺ
എ.ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ്, ട്രഷറാർ പാസ്റ്റർ യാഹ്ദത്ത് മണി, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് എന്നിവർ വിവിധ മേഖലകളിലെ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നല്കി.
വാർത്ത : ഷാജൻ ജോൺ ഇടയ്ക്കാട്

