സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6 ശനിയാഴ്ച 

സെയിൻ ഇട്ടി എബ്രഹാമിന്റെ സംസ്കാരം ജൂൺ 6 ശനിയാഴ്ച 

മൂവാറ്റുപുഴഅസംബ്ലീസ് ഓഫ് ഗോഡ് - മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാശുശ്രൂഷകൻ പുതുപ്പള്ളി തേക്കാട്ടിൽ പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി ഏബ്രഹാം (32) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചില ദിവസങ്ങളായി സർജറിയോടുള്ള ബന്ധത്തിൽ വെല്ലൂർ സി.എം.സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജൂൺ 1 ന് രാത്രി 11.30 ന് താൻ പ്രീയംവെച്ച കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെടുകയായിരുന്നു.

ഭൗതിക ശരീരം ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക് പുതുപ്പള്ളിയിലെ ഭവനത്തിൽ കൊണ്ടു വരും. തുടർന്ന് ഭവനത്തിൽ ശുശ്രൂഷകൾ നടക്കും. 

സംസ്കാരം ജൂൺ 6 ന് ശനിയാഴ്ച രാവിലെ 9  മുതൽ പുതുപ്പള്ളി അസംബ്ലി ഓഫ് ഗോഡ് സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 1 ന് മാങ്ങാനം ചിലമ്പ്രകുന്ന് സഭാ സെമിത്തേരിയിൽ.

മാതാവ് ഷേർളി ഏബ്രഹാം, ഭാര്യ ഡോ. നിഷ ഏബ്രഹാം, മകൾ ഇവാനിയ മറിയം സെയിൻ (8മാസം) സഹോദരൻ അയിൻ മാത്യു ഏബ്രഹാം, സഹോദരി ഡോ. കെസിയ റേച്ചൽ ഏബ്രഹാം. സഹോദരന്റെ ഭാര്യ അലീനാ തോമസ്, സഹോദരി ഭർത്താവ് ആൽവിൻ എ സാമുവൽ , മസ്കറ്റ്.

വാർത്ത: സജി പീച്ചി