ഷാജി, റോസ് ദമ്പതികൾക്ക് ഡോക്ടറേറ്റ്

ഷാജി, റോസ് ദമ്പതികൾക്ക് ഡോക്ടറേറ്റ്

ഒക്കലഹോമ: ഐപിസി. ഹെബ്രോൻ സഭാംഗങ്ങളായ ഷാജി ജോർജ്, റോസ് ജോർജ് ദമ്പതികൾക്ക് വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചു. റോസിന് ബിബ്ലിക്കൽ കൗൺസിലിംഗിലും ഷാജിക്കു മിനിസ്ട്രിയിലുമാണ് ലാൻഡ്മാർക് ബാപ്റ്റിസ്റ്റ് തീയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.

ഒക്കലഹോമ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റി, ലാൻഡ്മാർക് ബാപ്റ്റിസ്റ്റ് തീയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു പഠനം.

ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഷാജി ധീർഘനാളുകൾ റെസ്‌പിറ്റോറി കെയർ പ്രാക്റ്റീഷണർ ആയിരുന്നു. നേഴ്‌സിംഗിൽ മാസ്റ്റേഴ്സ് ബിരുദധാരിയായ റോസ്, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും വി. എ. ഹോസ്പിറ്റലിലും ഐ.സി.യു. നേഴ്സ് ആയിരുന്നു. വെറ്ററൻസ്‌ ഹോസ്പിറ്റലിൽ കമ്മ്യൂണിറ്റി കെയർ കോഓർഡിനേറ്റർ, ഒക്കലഹോമ സിറ്റി കമ്മ്യൂണിറ്റി കോളേജ് ഫാക്കൽറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഗുഡ്‌ന്യൂസ് വീക്കിലിയുടെ ഗുഡ്‌ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രി എക്സിക്യൂട്ടീവ് ബോർഡ് മെംബർ, പെന്തെക്കോസ്റ്റൽ തീയോളജിക്കൽ സെമിനാരി കോട്ടയം പേട്രൺ ബോർഡ് മെംബർ എന്നീ നിലകളിൽ ഷാജി പ്രവർത്തിക്കുന്നു.

ഇവരുടെ റീച്ച് ആൻഡ് റ്റീച്ച് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയും വിവിധ ട്രാക്റ്റ് പ്രസിദ്ധികരണങ്ങളിലൂടെയും സുവിശേഷികരണത്തിനു ഇവർ പങ്കാളിത്വം വഹിക്കുന്നതോടൊപ്പം ഒക്കലഹോമ ഹെബ്രോൻ ചർച്ചിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകുന്നു.