പാസ്റ്റർ ലൈജു ജോൺ  ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ സൺഡേ സ്കൂൾ ഡയറക്ടർ

പാസ്റ്റർ ലൈജു ജോൺ  ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ സൺഡേ സ്കൂൾ ഡയറക്ടർ

മനാമ: ബഹ്റൈനിലെ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ സൺഡേ സ്കൂൾ ബോർഡ് രൂപീകരിച്ചു. ബോർഡിന്റെ പ്രഥമ ഡയറക്ടറായി പാസ്റ്റർ ലൈജു ജോണിനെ നാഷണൽ ഓവർസീയർ റവ. ജോർജ് വർഗീസ് നിയമിച്ചു. 

തുടർന്ന് മേയ് 30 രാവിലെ 10 മണിക്ക് സെഗയായിലുള്ള ചർച്ച് ഓഫ് ഗോഡ് ചർച്ച് ഹാളിൽ പ്രഥമ ചർച്ച് ഓഫ് ഗോഡ് ബഹ്റൈൻ നാഷണൽ സൺഡേ സ്കൂൾ ബോർഡ് യോഗം ചേർന്നു. 
ഡയറക്ടർ പാസ്റ്റർ ലൈജു ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാമിനെ സെക്രട്ടറിയായും സിസ്റ്റർ കുഞ്ഞുമോൾ സജിയെ ട്രഷററായും തെരഞ്ഞെടുത്തു.