പാസ്റ്റർ കെ.വി.ചാക്കോ (92) കർത്തൃസന്നിധിയിൽ 

പാസ്റ്റർ കെ.വി.ചാക്കോ (92) കർത്തൃസന്നിധിയിൽ 

തൃശൂർ : മലബാർ, തൃശൂർ മേഖലകളിലെ ആദ്യകാല ഐപിസി ശുശ്രൂഷകൻ കാഞ്ഞിരിത്തിക്കൽ പാസ്റ്റർ കെ.വി ചാക്കോ (92)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നിട്.

 63 വർഷമായി കൊട്ടാരക്കര മുതൽ നിലമ്പൂർ, വാൽക്കുളമ്പ്, കോരെഞ്ചിറ, തൃശ്ശൂരിൽ പെരിങ്ങഡൂർ തുടങ്ങിയ പല സഭകളിലും സഭാ ശുശ്രൂഷകൻ ആയിരുന്നു. ശാരിരിക ക്ലേശത്തേ തുടർന്ന് തൃശൂർ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ഐപിസി ഹെബ്രോൻ അത്താണി സഭാംഗമാണ്.

നിലമ്പൂരിൽ ആദ്യകാല പ്രവർത്തകരിൽ ഒരാളാണ്. പല സഭകൾ പുതുതായി സ്ഥാപിക്കുകയും തകർച്ചയായതിനെ പൂനരുദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഐപിസി ആൽപ്പാറ നിലവിലുള്ള സഭാ ഹാളിൻ്റെ നിർമ്മാണം പാസ്റ്റർ കെ.വി ചാക്കോ ശുശ്രൂഷാ കാലയളവിലാണ് നടന്നത്.

ഭാര്യ: ശോശാമ്മ ചാക്കോ

മക്കൾ: ഷിബാ ചാക്കോ, പാസ്റ്റർ കെ.സി. സാംകുട്ടി (ഐപിസി പാലക്കാട് സൗത്ത് സെൻറർ) കെ.സി നെൽസൺ (Late), കെ.സി.വിൽസൺ, കെ സി ജോൺസൺ( PCK Kuwait). മരുമക്കൾ: കെ.സി സാമുവേൽ (PCK Kuwait), സുജ സാംകുട്ടി , ഗ്ലാഡിസ് വിൽസൺ , അനു ജോൺസൺ.