പാണേക്കാട്ട് ബെഥേലിൽ ബേബി റാഫേൽ (83) നിര്യാതയായി

പാണേക്കാട്ട് ബെഥേലിൽ ബേബി റാഫേൽ (83) നിര്യാതയായി

കൊച്ചി : മരട് കോപ്പാണ്ടിശ്ശേരി റോഡിൽ പാണേക്കാട്ട് ബെഥേൽ വീട്ടിൽ പരേതനായ റാഫേലിൻ്റെ ഭാര്യ തൈക്കൂടം ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭാംഗം ബേബി റാഫേൽ (83) നിര്യാതയായി. സംസ്ക്കാരം മെയ് 21 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് മാമല ശാരോൻ സെമിത്തേരിയിൽ. കുണ്ടന്നൂർ പഴമഠത്തിൽ കുടുംബാംഗമാണ്.

 മക്കൾ: ഷീല, ആനി, മിനി, ഷോബി തോമസ് (ബെഥേൽ ഇൻ്റീരിയേഴ്സ്, ചമ്പക്കര) ബിനു, സുനി. മരുമക്കൾ : ബ്രൈറ്റ്, പീറ്റർ, ലെനിൻ, നിമ്മി, പ്രിൻസ്, ടിനു.

Advertisement