ഏഴംകുളം പുതുമല കുന്നത്ത് വീട്ടിൽ പാസ്റ്റർ എം.എ.വർഗീസ് (82) കർത്തൃസന്നിധിയിൽ

ഏഴംകുളം പുതുമല കുന്നത്ത് വീട്ടിൽ പാസ്റ്റർ എം.എ.വർഗീസ് (82) കർത്തൃസന്നിധിയിൽ

ഏഴംകുളം: ഐപിസി സഭാ ശുശ്രൂഷകനായിരുന്ന പുതുമല കുന്നത്ത് വീട്ടിൽ പാസ്റ്റർ എം.എ.വർഗീസ് (82) കർത്തൃസന്നിധിയിൽ.

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ചതിന് ശേഷം പാലക്കാട് ജില്ലയുടെ വിവിധയിടങ്ങളിൽ സുവിശേഷകനായിരുന്നു. 

സംസ്കാരം ജൂലൈ 22 ചൊവ്വ രാവിലെ 9 ന് പുതുമല ഐപിസി ബഥേൽ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തരിയിൽ.

ഭാര്യ: ചെങ്ങമ്മനാട് ചരിപ്പുറത്ത് മേരിക്കുട്ടി വർഗീസ്.

മക്കൾ: ജെസി വർഗീസ് (കോട്ടയം), ജെയ്സൺ വർഗീസ് 

മരുമക്കൾ: പാസ്റ്റർ റെജു തരകൻ (ഐപിസി ഇല്ലിമൂട് സഭാ ശുശ്രൂഷകൻ), റെനി തോമസ്.