മദർ സൂസി യോഹന്നാൻ (സൂസമ്മ 64) കർത്തൃസന്നിധിയിൽ
പഴഞ്ഞി: ദി പെന്തെക്കോസ്ത് മിഷൻ സഭ തൃശൂർ സെന്ററിലെ പഴഞ്ഞി സഭാ ശുശ്രൂഷക മദർ സൂസി യോഹന്നാൻ (സൂസമ്മ 64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂലായ് 6 ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പഴഞ്ഞി ടിപിഎം വിശ്വാസ ഭവനത്തിൽ ആരംഭിച്ച് വൈകിട്ട് 4:30 ന് പഴഞ്ഞി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
തൃശൂർ സെൻ്ററിൻ്റെ വിവിധ സഭകളിലായി 42 വർഷമായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. കൊട്ടാരക്കര ഓടനാവട്ടം കുഴുവിള മേലേതിൽ കുടുംബാംഗമാണ്.
സഹോദരങ്ങൾ: സാലി രാജു, തോമസ് കുട്ടി, മോളി സാബു, പരേതരായ ജോയിക്കുട്ടി, ഷാജി, മദർ ലീലാമ്മ.

