പാസ്റ്റർ ടി.ഐ. വർഗീസ് (ജോയ് - 87) കർത്തൃസന്നിധിയിൽ 

പാസ്റ്റർ ടി.ഐ. വർഗീസ് (ജോയ് - 87) കർത്തൃസന്നിധിയിൽ 

പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി.ഐ. വർഗീസ് (ജോയ് - 87) കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം മെയ് 20ന് 20ന് ചൊവ്വാഴ്ച കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ ചുമതലയിൽ സ്വവസതിയിൽ (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്, വൈറ്റില്ല) രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ. കോവൂർ കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഉൾപ്പെടെ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു പാസ്റ്റർ ടി.ഐ. വർഗീസ്.

ഭാര്യ: ഏലിയാമ്മ വർഗീസ്, താഴത്തിൽ ചീക്കനാൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ മാത്യു - പാസ്റ്റർ റോബി മാത്യു (യുഎസ്എ). മേഴ്സി തോമസ് - തോമസ് ജോർജ് (കൊച്ചി).

Advertisement