പാസ്റ്റർ ഏ. ജി ചാക്കോയുടെ സഹധർമ്മിണി അന്നമ്മ ചാക്കോ (മോളിക്കുട്ടി-73) കർത്തൃസന്നിധിയിൽ
തിരുവല്ല: പെരിങ്ങര ആര്യാട്ട് പാസ്റ്റർ ഏ.ജി. ചാക്കോയുടെ സഹധർമ്മിണി അന്നമ്മ ചാക്കോ (മോളിക്കുട്ടി-73) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. നിരണം മുകളടിയിൽ കുടുംബാംഗമാണ്.
മക്കൾ: ബെൽവിൻ ജി.ചാക്കോ, ബെർലിൻ ജോസഫ്. മരുമക്കൾ: ഫെയ്ത്ത് ബെൽവിൻ (റാന്നി), ജോസഫ് ജോസ് (മാവേലിക്കര) (എല്ലാവരും യുഎസിലെ ഫിലദൽഫിയ). ഐപിസി തൃശൂർ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജിൻ്റെ (രാജു) സഹോദരൻ്റെ ഭാര്യയാണ്.
പാസ്റ്റർ ഏ.ജി.ചാക്കോയും കുടുംബവും 26 വർഷമായി യു.എസിലാണ്. കഴിഞ്ഞ 2 വർഷമായി നാട്ടിലുള്ള മാതാവിനെ ശുശ്രൂഷിക്കുവാൻ ഇവർ രണ്ടു പേരും പെരിങ്ങരയിലെ ഭവനത്തിൽ ഉണ്ടായിരുന്നു.

