റ്റിപിഎം മുംബൈ സെൻ്റർ മദർ സി.യു കുഞ്ഞനാമ്മ (80) കർതൃസന്നിധിയിൽ

റ്റിപിഎം മുംബൈ സെൻ്റർ മദർ സി.യു കുഞ്ഞനാമ്മ (80) കർതൃസന്നിധിയിൽ

മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെൻ്റർ മദർ സി.യു കുഞ്ഞനാമ്മ (80) കർതൃസന്നിധിയിൽ.

സംസ്കാരം ജൂൺ 24 ചൊവ്വ രാവിലെ 9 ന് പനവേൽ റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിലെ ശുശ്രൂഷകൾക്ക്ശേഷം നെറൂൾ ക്രിസ്ത്യൻ സെമിത്തെരിയിൽ.

കഴിഞ്ഞ അഞ്ചര പതിറ്റാണ്ടോളം( 55 വർഷം) ഡൽഹി, ബറോഡ, മുംബൈ എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു . 

തൃശൂർ പഴഞ്ഞി ചെറുവത്തൂർ പരേതരായ സി.ഐ ഉക്കുറുക്കുട്ടിയുടെയും അന്നമ്മയുടെയും മകളാണ്.  

സഹോദരങ്ങൾ: പരേതനായ സി.യു.വറീത് (വൈറ്റില ), പരേതയായ കുഞ്ഞാണി ഡേവിഡ് (പാലക്കാട്), പരേതനായ സി.യു. ചേറുക്കുട്ടി (പഴഞ്ഞി ), എൽസിക്കുട്ടി ജോൺ (കാക്കനാട് ), സി.ഒ.ജോബ് (മുളന്തുരുത്തി), സി.ഒ.ഉണ്ണി (തിരുവനന്തപുരം).

വാർത്ത: ചാക്കോ കെ. തോമസ് ,ബെംഗളൂരു

Advertisement