കൊണ്ടാഴി വാഴവിള തങ്കമ്മ ജോൺ (83) നിര്യാതയായി
കൊണ്ടാഴി: ഐപിസി കൊണ്ടാഴി കർമ്മേൽ സഭാംഗം വാഴവിള വീട്ടിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ ജോൺ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ.31 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കായംപുവ്വം സഭാ സെമിത്തേരിയിൽ.
കൊണ്ടാഴിയിലെ ആരംഭകാല വിശ്വാസിയായിരുന്നു. സഭാ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി ഏറെ പ്രയത്നിച്ചു.
മക്കൾ: രാജൻ, സാംകുട്ടി, സജിമോൻ. മരുമക്കൾ: സാലി രാജൻ, ഷെർലി സാം, ആനി സജി. ആറ് കൊച്ചുമക്കളും, മൂന്ന് കൊച്ചുമരുമക്കളും, അഞ്ച് കൊച്ചുകൊച്ചുമക്കളുമുണ്ട്.




