തോമസ് ജോൺ (57) ഷാർജയിൽ നിര്യാതനായി

തോമസ് ജോൺ (57) ഷാർജയിൽ നിര്യാതനായി

തോമസ് ജോണിൻ്റെ (57) സംസ്കാരം ഒക്ടോ. 15 ന് ബുധനാഴ്ച

ഷാർജ: ഐപിസി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോണിന്റെ (57) സംസ്കാരം ബുധനാഴ്ച (15/10/2025) ഷാർജയിൽ  നടക്കും .ബുധനാഴ്ച ഉച്ചക്ക് 2 മുതൽ 2:45 വരെ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ൽ പൊതു ദർശനവും സംസ്‍ക്കാരം 3: 45 ന് ഷാർജ സെമിത്തെരി ( ക്രിസ്ത്യൻ ) ഷാർജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന് അടുത്ത് നടക്കും. കുഴിക്കാല ഐപിഎ സഭാംഗമാണ്.

ഭാര്യ ബെസി തോമസ്, മക്കൾ : ഗർസിം തോമസ് (ഷാർജ ) തീർസ തോമസ് ( വിദ്യാർത്ഥി, പൂന).  

വാർത്ത: കൊച്ചുമോൻ ആന്ത്യാരത്ത്

Advt.