പെനിയേൽ ബൈബിൾ സെമിനാരി പൂർവ്വ വിദ്യാർത്ഥി സമ്മേളനം
കീഴില്ലം :പെനിയേൽ ബൈബിൾ സെമിനാരിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമ്മേളനം നടന്നു. മഹാരാഷ്ട്ര, കർണാടക , ആസാം, തമിഴ്നാട്. കൽക്കട്ട, കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. ഏ.ജി മലബാർ ഡിസ്ട്രിക് സൂപ്രണ്ട് വീ.റ്റി. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സെമിനാരി പ്രസിഡൻ്റ് വിനീത വർഗീസ് പ്രസംഗിച്ചു. പാസ്റ്റർ എൻ.ജി. രാജു (തെങ്ങോട്), ഡോ. സ്റ്റാലിൻ കെ. തോമസ് കൽക്കട്ട (IATA ഇൻ്റർനാഷണൽ ഡയറക്ടർ) എന്നിവർ വിവിധ സെക്ഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യയിലുടനീളം സുവിശേഷം എത്തിക്കുവാൻ ക്രിസ്തീയ ശുശ്രൂഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ദർശനത്തോടെ, നിത്യതയിൽ വിശ്രമിക്കുന്ന ഡോ. സി. പി. വർഗീസ് സ്ഥാപിച്ചതാണ് പെനിയേൽ ബൈബിൾ സെമിനാരി. പതിറ്റാണ്ടുകളായി, പെനിയേൽ ബിരുദധാരികൾ പാസ്റ്റർമാരായും, മിഷനറിമാരായും, ബൈബിൾ കോളേജ് അധ്യാപകരായും ഇന്ത്യയിലും ലോകമെമ്പാടും പ്രവർത്തിക്കുന്നു. എല്ലാ പൂർവ്വ വിദ്യർത്ഥികളും പരിചയപ്പെടുത്തുകയും പ്രാർത്ഥനാവിഷയങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്തു. പെനിയേൽ ഗ്രാഡുവേറ്റ് ഫെലോഷിപ്പിൻ്റ പ്രസിഡൻ്റായി പാസ്റ്റർ പി.വി സജി സെക്രട്ടറി ആയി പാസ്റ്റർ ബേസിൽ ജോസ് ട്രഷറാർ ആയി പാസ്റ്റർ ഷിൻസ് പി.റ്റി എന്നിവർ പ്രവർത്തിക്കുന്നു.
Advertisement
















































