നവാപൂർ കൺവൻഷൻ ഒക്ടോ.28 മുതൽ

നവാപൂർ കൺവൻഷൻ ഒക്ടോ.28 മുതൽ

വാർത്ത: ഫിന്നി പി.മാത്യു

നവാപൂർ: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ നവാപൂർ കൺവൻഷൻ ഒക്ടോബർ 28 മുതൽ നവംബർ 2 വരെ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിൽപ്പെട്ട നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽ നടക്കും. ഒക്ടോബർ 28 ന് വൈകിട്ട് 6ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ ജനറൽ ഓവർസിയർ റവ. ജോയി പുന്നൂസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ്, മൈക്കിൾ ജോൺ, ഹെൻട്രി സാംസൺ, ജോയി പുന്നൂസ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

പാസ്റ്റർ മാർക്ക് ത്രിഭുവന്റെ നേതൃത്വത്തിലുള്ള ഫിലദൽഫിയ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലദൽഫിയ ബൈബിൾ കോളജ് ബിരുദദാനം, മെഡിക്കൽ ക്യാമ്പ്, സഹോദരി സമ്മേളനം എന്നിവ നടക്കും.

മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷൻ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഈ ആത്മീക സംഗമത്തിന്റെ സംഘാടകർ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയാണ്. ഇന്ത്യയിലെ 1500ൽ പരം സഭകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കും. പാസ്റ്റർമാരായ റെജി തോമസ്, അനിൽ മാത്യൂ, ഏബ്രഹാം കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 09829666869

Advt.