ഫിലദെൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യ: സൗത്ത് ഇന്ത്യാ ശുശ്രുഷക സമ്മേളനം സമാപിച്ചു
കോഴിക്കോട്: ഉദയ്പൂർ ആസ്ഥാനമായ ഫിലഡൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യാ ശുശ്രുഷക സമ്മേളനം സെപ്റ്റംബർ 24 മുതൽ 28 വരെ താമരശ്ശേരി ഫെല്ലോഷിപ് സെന്ററിൽ നടന്നു. പാസ്റ്റേഴ്സ് കോൺഫറൻസ്, ഫിലദൽഫിയ സിസ്റ്റേഴ്സ് ഫെല്ലോഷിപ് മീറ്റ്, ഫാമിലി സെമിനാർ, സായാഹ്നപൊതയോഗങ്ങൾ, യൂത്ത് ലീഡേഴ്സ് മീറ്റ് എന്നിവ നടന്നു.പാസ്റ്റർമാരായ ഡോ. പോൾ മാത്യൂസ്, ജെയിംസ് ജോൺ, ഡോ. ക്രിസ്റ്റി പോൾ മുഖ്യപ്രഭാഷകരായിരുന്നു.

പാസ്റ്റർ സജേഷ് സണ്ണിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളത്തിൽ ഇന്ത്യയിലുള്ള പീഡിത സമൂഹത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന സ്ഥിതി വിവരക്കണക്കുകൾ ഉദ്ധരിച്ച് പാസ്റ്റർ കെ. ജെ.ജോബ് വയനാട് നയിച്ചു.
യേശുക്രിസ്തുവിന്റെ ജീവചരിത്രം സുവിശേഷങ്ങളിൽ (LIFE OF JESUS FROM FOUR GOSPELS)നിന്നു ക്രമമായി കേൾക്കുവാൻ ഓഡിയോ ആയി വിവിധ ഭാഷകളിൽ തയ്യാറാക്കിയ വെബ്സൈറ്റ് പ്രകാശനം ഡോ. പോൾ മാത്യൂസ് സമ്മേളനത്തിൽ നിർവഹിച്ചു.
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ലീഡേഴ്സ് സംബന്ധിച്ചു. ഫിലദൽഫിയ ക്വയർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജോണി ജോസഫ്, വി.എം.സജി, റോജി തോമസ്, ആഷീഷ് മെർവിൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുകയും പരിഭാഷകൾ നിർവഹിക്കുകയും ചെയ്തു.ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ- സൗത്ത് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജെയിംസ് ജോൺ നേതൃത്വം നൽകുന്നു.
Advt.











