തിരുവല്ല വെസ്റ്റ് യുപിഎഫ് മുറ്റത്ത് കൺവൻഷൻ ഏപ്രിൽ 30 ന്

മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫിൻ്റ നേതൃത്വത്തിൽ മൂലയിൽപുതുവൽ ഐപിസി സഭയുടെ സഹകരണത്തോടെയുള്ള മുറ്റത്ത് കൺവൻഷനും സംഗീതവിരുന്നും നാളെ മാർച്ച് 30 ഞായർ വൈകിട്ട് 6.30ന് മേപ്രാൽ പടിഞ്ഞാറ് മൂലയിൽപുതുവൽ പാലത്തിനു സമീപം നടക്കും.
ഐപിസി സ്റ്റേറ്റ് പ്രസ്ബിറ്ററും കറുകച്ചാൽ സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ സാം പി.ജോസഫ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ വി.എം.സാബു റാന്നി പ്രസംഗിക്കും. റിവൈവൽ ചർച്ച് പേട്രൺ പാസ്റ്റർ പി.ടി.ചാക്കോ അധ്യക്ഷത വഹിക്കും. യുപിഎഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.