ബാംഗ്ലൂർ വിവേക് നഗർ ഐപിസി എബനേസർ - പിവെപിഎ സംഗീത ആരാധന ഒക്ടോ.12 ന്

ബാംഗ്ലൂർ വിവേക് നഗർ ഐപിസി എബനേസർ - പിവെപിഎ സംഗീത ആരാധന ഒക്ടോ.12 ന്

ബെംഗളുരു:ഐപിസി വിവേക് നഗർ എബനേസർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 വൈകിട്ട് 6 മുതൽ ഹെന്നൂർ നവജീവ കൺവെൻഷൻ സെൻ്ററിൽ ക്രിസ്തീയ സംഗീത ആരാധന (AWAKEN)നടക്കും. 

ക്രൈസ്തവ ഗാനരചയിതാവും വർഷിപ് ലീഡറുമായ പാസ്റ്റർ ലോർഡ്സൺ ആൻ്റണി, സിസ്റ്റർ കെസിയ ജെയിംസ് , എബനേസർ ക്വയർ എന്നിവർ സംയുക്തമായി ഗാനശുശ്രൂഷ നിർവ്വഹിക്കും.

 മലയാളം, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിലുള്ള ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും .  

സഭാ ശുശ്രൂഷകൻ പാസ്റ്റർ വിജു മാത്യു , പി.വൈ.പി.എ അംഗങ്ങൾ എന്നിവർ  നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ഡോൺ വർഗീസ് +91 99160 62288