പാസ്റ്റർ ജോസ് മാത്യുവിൻ്റെ സംസ്ക്കാരം ഡിസം.20 ന് 

പാസ്റ്റർ ജോസ് മാത്യുവിൻ്റെ സംസ്ക്കാരം ഡിസം.20 ന് 

മാവേലിക്കര: വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട തഴക്കര ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോസ് മാത്യുവിൻ്റെ സംസ്ക്കാരം ഡിസം. 20ന് ശനിയാഴ്ച നടക്കും. രാവിലെ 7.30  മാവേലിക്കര തഴക്കര സഭാ ഹാളിൽ പൊതുദർശനം. 8.30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷക്കുശേഷം 1:30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് വെട്ടിയാർ സെമിത്തേരിയിൽ.

യുഎഇയിൽ ഉം അൽ ക്വയിൻ (UAQ) ശാരോൻ ഫെലോഷിപ്പ് ചർച്ച് സ്ഥാപകനായ അദേഹം 2017 മാർച്ച് 30 മുതൽ 2021 വരെ അവിടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബുദാബി ശാരോൻ സഭയുടെ അസോസിയേറ്റ് പാസ്റ്റർ, അലൈനിലുള്ള സഭയുടെ ആദ്യകാല ശുശ്രൂഷകൻ  എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: റെനി. മകൾ: കെസിയ.

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ

Advt.

Advt.