വോയ്സ് ഓഫ് ഗോസ്പൽ ചർച്ച് ഗോൾഡൻ ജൂബിലി സമ്മേളനം
തൃശൂർ: അരനൂറ്റാണ്ടായി തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വോയ്സ് ഓഫ് ഗോസ്പൽ എന്ന സംഘടനയുടെ ഗോൾഡൻ ജൂബിലി സമ്മേളനവും ആത്മീയ സംഗമവും മെയ് 30 ന് പറവട്ടാനി എലിനോർ കൺവൻഷൻ സെൻ്ററിൽ വൈകിട്ട് ആറിന് നടക്കും.
പ്രശസ്ത ക്രൈസ്തവ ഗായകൻ ഇമ്മാനുവേൽ ഹെൻട്രി നയിക്കുന്ന ഗാനശുശ്രൂഷയും പ്രസിഡൻ്റ് പാസ്റ്റർ ദാനിയേൽ ഐരൂരിൻ്റെ ആത്മകഥയുടെ പ്രകാശനവും നടക്കും.
ഭാരത സുവിശേഷീകരണത്തിനും നവീകരണത്തിനും ഉണർവിനും നിദാനമായ വോയ്സ് ഓഫ് ഗോസ്പൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മെയ് 23 മുതൽ 25 വരെ മിഷൻ ക്വാർട്ടേഴ്സിലുള്ള ഫുൾ ഗോസ്പൽ ചർച്ചിൽ ജൂബിലി കൺവൻഷൻ നടന്നു. പാസ്റ്റർമാരായ ലയണൽ ദാനിയേൽ, ഷാജി എം പോൾ, റെജി മാത്യു, എബി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
മെയ് 26 ന് യുവജന സമ്മേളനവും 27ന് സഹോദരി സമ്മേളനവും നടക്കും. സിസ്റ്റർ മെറീന ലയണൽ പ്രസംഗിക്കും.
സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ഷിബു, പാസ്റ്റർ ബെൻ റോജർ എന്നിവർ നേതൃത്വം നല്കുന്നു.
.
Advertisement











































Advertisement














































